വനംവകുപ്പിന് ഫണ്ടില്ല – നഷ്ടപരിഹാരം കുരുക്കില്‍ : മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യമൃഗങ്ങളുടെ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കുടുംബാംഗങ്ങളെ സഹായിക്കാന്‍ പ്രത്യേക സംവിധാനം വേണം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം മാതൃകയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. ഇതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ മാത്രം 125 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക യോഗം വിളിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവതരമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയില്‍ വ്യക്തമാക്കി. വന്യജീവി സംരക്ഷണമാണ് വനം വകുപ്പിന്റെ പ്രധാന കടമ. ഇത്തരമൊരു സംഘര്‍ഷത്തിന് ഇതുവരെ വകുപ്പ് പ്രാധാന്യം നല്‍കിയിരുന്നില്ല. ആവശ്യമായ നടപടികള്‍ നിലവില്‍ തുടങ്ങിയിട്ടുണ്ട്. സോളാര്‍ വേലിയും കിടങ്ങും നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്.

ഫണ്ടിന്റെ പരിമിതിയുള്ളതിനാല്‍ നഷ്ടപരിഹാരം എങ്ങനെ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കണം. ആകെ ഫണ്ട് 22 കോടിയാണുള്ളത്. ഇതില്‍ നിന്നാണ് ഒരു ശതമാനം കൊടുക്കേണ്ടത്. വിഷയത്തില്‍ ഇടപെടാന്‍ വനം വകുപ്പിന് പരിമിതിയുണ്ടെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...