35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ് 35 ദിവസത്തെ വിറ്റുവരവ്. കഴിഞ്ഞ വർഷം 385 കോടി ആയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ചു 48 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിലെ 27.85 കോടിയാണ് കൂടുതൽ വിറ്റുവരവ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കാണിത്.കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 433.81കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- –27.85 കോടി രൂപ.

ആകെ വിറ്റു വരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278. 42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ നൽകിയത്. 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടയിൽ സാധനങ്ങൾ വാങ്ങിയത്.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 5.33. കോടി രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 94 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റു വരവ് 4.82 കോടി രൂപ ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...