അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടുടമയുടെ നഗ്നതാ പ്രദര്‍ശനവും അസഭ്യവര്‍ഷവും. സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഓ.വിനോദ് അറിയിച്ചു. അടൂര്‍ താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ തൊട്ടുവ അനശ്വര നിവാസില്‍ വാസുദേവക്കുറുപ്പിന്റെ മകന്‍ ശശിധരന്‍ നായര്‍ വീട്ടില്‍ ചാരായം വില്പന നടത്തുന്നതായാണ് എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഇവര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് അടക്കം ഇയാള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരികരിക്കുമെന്നും എക്സൈസ് അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























