റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും സ്വര്‍ണ്ണവുമാണ് കാണാതായത്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നതായി അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി നല്‍കിയ 49 ലക്ഷം രൂപയും സ്വര്‍ണ്ണവുമാണ് കാണാതായത്. ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണത്തിന് പകരം ക്ഷേത്രത്തില്‍ മുക്കുപണ്ടം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.  ക്ഷേത്ര ഭരണ സമിതിയുടെ മുന്‍ പ്രസിഡന്‍റിനും സെക്രട്ടറിക്കും ഈ വലിയ ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് ഉയരുന്ന പ്രധാന ആരോപണം. എസ്.എന്‍.ഡി.പി 85 ആം നമ്പര്‍ ശാഖയുടെ കീഴിലാണ് ഈ ശിവക്ഷേത്രം.

49 ലക്ഷം രൂപ ഓഫീസിലോ ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലോ എത്തിയിട്ടില്ല എന്നും പരിശോധനയില്‍ വ്യക്തമായി.  ഇതിന് പുറമേ ഭക്തര്‍ വഴിപാടായി നല്‍കിയ ഒന്‍പത് പവനോളം വരുന്ന സ്വര്‍ണ്ണവും കാണാനില്ല. ഭക്തര്‍ സ്വര്‍ണ്ണം നല്‍കിയതിന് യാതൊരുവിധ തെളിവുകളോ കണക്കുകളോ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടില്ല. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ വാര്‍ഷിക പൊതുയോഗം ചേരുകയോ ഭരണസമിതി തെരഞ്ഞടുപ്പ് നടത്തുകയോ ചെയ്തിരുന്നില്ല. മുന്‍ ഭരണസമിതി കണക്കുകള്‍ അവതരിപ്പിക്കാത്തതിനെ തുടര്‍ന്ന് അഴിമതി ആരോപിച്ച് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍ 2022 ല്‍ രാജി വെച്ചിരുന്നു.

പിന്നീട് അട്മിനിസ്ട്രേറ്റര്‍ ചുമതലയേല്‍ക്കുകയും പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്തു. ഇവര്‍ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ 22 ന് പുതിയ ഭരണ സമിതി റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാന്നി പോലീസ് ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...