ലക്ഷദ്വീപ് സന്ദർശനം പൂർത്തിയായി : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രാവിലെ 11.15 ന് ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ 12.30 നാണ് ഉപരാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയത്. കൊച്ചി വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ഉപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ജീവനക്കാർക്കും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർക്കും സമീപമെത്തി അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ഫ്ളൈറ്റ് പുഷ്ബാക് ഓപ്പറേറ്റർ അരുൺ തമ്പിയോട് കുശലാന്വേഷണം നടത്തി. 12.40 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ഡൽഹിക്ക് മടങ്ങി. ഭാര്യ ഡോ സുധേഷ് ധൻകറും ഉപരാഷ്ട്രപതിയ്ക്കൊപ്പമുണ്ടായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ് പി വൈഭവ് സക്സേന, അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം. എസ്. ഹരികൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവർ ഉപരാഷ്ട്രപതിയെ യാത്രയയ്ക്കാനെത്തി. 17 നാണ് ഉപരാഷ്ട്രപതിയും ഭാര്യ ഡോ സുധേഷ് ധൻകറും ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...