കൊല്ലം : ഭര്‍ത്താവ് വിദേശത്തുനിന്നുവന്ന ദിവസം പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ളയെ(24) ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്‍റെയും അമ്മയുടെയും ബന്ധുക്കളുടെയും മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിച്ചു.
ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കിഷോര്‍ പലതവണ മകളുമായി വഴക്കുണ്ടാക്കി. പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളെ പലരീതിയിലും മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ ഫോണ്‍ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും അവര്‍ ആരോപിച്ചു.