ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിൽ വനപാലകനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. വനപാലകനും എലിഫന്റ് ട്രാക്കറുമായ ലക്ഷ്മിനാരായണനാണ് കൊല്ലപ്പെട്ടത്. മന്യം ജില്ലയിലെ പാർവതിപുരത്തെ പാസിക്കുടി ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്താണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ആനകൾ സമീപ ഗ്രാമങ്ങളിലേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ലക്ഷ്മിനാരായണന്‍റെ മരണം സംഭവിക്കുകയായിരുന്നു. ലക്ഷ്മിനാരായണന്‍റെ മരണം സമീപ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നു.
ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കവേ ദാരുണാന്ത്യം, വനപാലകനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു
RECENT NEWS
Advertisment