പിഴവ് കണ്ടെത്തിയ സ്ഥിതിക്ക് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നായ ‘വാഴക്കുല’ എഴുതിയത് ആര് എന്ന ചോദ്യത്തിന് സ്‌കുള്‍ കുട്ടികള്‍ക്ക് പോലും അറിയാം ഉത്തരം ചങ്ങമ്പുഴ എന്നാണെന്ന്. എന്നാല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയും സിപിഎമ്മിന്റെ യുവനേതാവുമായ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഇത് വൈലോപ്പിള്ളി എന്നാണ് എഴുതിയിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ തെറ്റ് വൈറല്‍ ആവുകയാണ്. ചിന്തയുടെ പ്രബന്ധം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വിസിക്ക് പരാതിയും കിട്ടി. അതിനിടെ, ഗുരുതരമായ പിഴവ് കണ്ടെത്തിയ സ്ഥിതിക്ക് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്ബുഴ ആവശ്യപ്പെട്ടു.

വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണം. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചോദിക്കുന്നു. തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം റദ്ദrക്കണം. രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച്‌ ‘വാഴക്കുല” തന്നെ അല്‍പം വിപുലീകരിച്ച്‌ മാറ്റങ്ങള്‍ വരുത്തി എഴുതണം. നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണം. രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാല്‍ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാര്‍ത്ഥിയോട് ക്ഷമിക്കാനാകും, പക്ഷെ ഗൈഡിനോട് അത് പറ്റില്ലെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു.

കേരള സര്‍വ്വകലാശാല മുന്‍ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരതെറ്റോടെ (വൈലോപ്പള്ളി) രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തില്‍ സമാനമായ നിരവധി തെറ്റുകള്‍ കടന്നു കൂടി.. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസി യോ മൂല്യനിര്‍ണ്ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണ്ണമായും പരിശോധാക്കാതെയാണ് പിഎച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും, അതുകൊണ്ട് പ്രബന്ധം പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബെയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം. അവിടെയാണ് വൈലോപ്പിള്ളിയാണ് ഈ കവിതയെഴുതിയതെന്ന് പറയുന്നത്. അതേസമയം, ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...