Thursday, May 16, 2024 12:56 pm

വളര്‍ത്തുമൃഗങ്ങളുമായി ദുരിതാശ്വാസക്യാമ്പിലേക്ക് പോകണ്ട ; പ്രളയത്തെ അതിജീവിക്കും ഈ ആട്ടിന്‍കൂട്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പ്രളയത്തെ അതിജീവിക്കാനായി നിർമിച്ച ആട്ടിൻ കൂട് ശ്രദ്ധേയമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം മിത്രക്കാട് വീട്ടിൽ സുശീലൻ-രുഗ്മിണി ദമ്പതികൾക്കായാണ് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ആട്ടിന്‍ കൂട് നിർമിച്ചത്. മുപ്പത് വർഷത്തോളമായി പശു, ആട് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന രുഗ്മിണി കഴിഞ്ഞ പ്രളയകാലത്ത് തന്റെ 6 പശുക്കളും 11 ആടുകളുമായി വളഞ്ഞ വഴിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.

ഇത്തവണ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2020-21 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,23,400 രൂപ ചെലവിലാണ് പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന ഈ ആട്ടിൻ കൂട് നിർമിച്ചത്. ഒരു മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 42 തൊഴിൽ ദിനങ്ങളാണ് ഇതിനായി ചെലവഴിച്ചത്. വെളളക്കെട്ടിൽ നിന്ന് കരകയറുന്നതിനായി ഒരു മീറ്റർ ഉയരത്തിലാണ് കൂടിന്റെ ഫൗണ്ടേഷൻ നിർമിച്ചിരിക്കുന്നത്. ആടിന്റെ കാഷ്ടം ഉൾപ്പെടെയുള്ളവ താഴെ ഷീറ്റ് കൊണ്ടു നിർമിച്ച പ്രത്യേക അറയിൽ നിക്ഷേപിക്കാൻ കഴിയും.

എൻ ആർ ഇ ജി അസിസ്റ്റന്റ് എഞ്ചിനീയർ ഫസീലാ നാസർ മുൻകൈയെടുത്താണ് ഏറെ വ്യത്യസ്തമാർന്ന ഇത് നിർമിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആദ്യത്തെ സംരംഭമാണ് ഇതെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ പറഞ്ഞു. കാക്കാഴം കമ്പിവളപ്പ് സ്വദേശികളായ ആഷിക്ക്, റിനാസ്, സവാദ്, ദിൽഷർ എന്നിവരാണ് ആട്ടിൻ കൂട് രൂപ കൽപ്പന ചെയ്ത് നിർമിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതിക്രൂരം, സമൂഹത്തിനാകെ നാണക്കേട് : ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റതില്‍ റിപ്പോർട്ട് തേടി ഗവര്‍ണർ

0
തിരുവനന്തപുരം: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണ്ണർ....

വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി ; രണ്ട് പേർ പിടിയിൽ

0
തൃശൂർ: വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ...

സഹപാഠികള്‍ നിരന്തരം കളിയാക്കുന്നു ; പത്തുവയസുകാരന്‍ ജീവനൊടുക്കി, സംഭവം അമേരിക്കയിൽ

0
ഇന്‍ഡ്യാന: സഹപാഠികളുടെ നിരന്തര പരിഹാസത്തെയും മര്‍ദനത്തെയും തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ...

കോന്നി ആനത്താവളത്തിലെ ആനകൾക്ക് പുതിയ ക്യാമ്പ് തുറക്കാൻ കുമ്മണ്ണൂരിലെ വനപ്രദേശവും പരിഗണിക്കുന്നു

0
കോന്നി : ആനത്താവളത്തിലെ ആനകൾക്ക് പുതിയ ക്യാമ്പ് തുറക്കാൻ കുമ്മണ്ണൂരിലെ വനപ്രദേശവും...