സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ കെ.എസ്.റ്റി.പി ഏറ്റെടുത്ത സ്ഥലവും അടച്ചുപൂട്ടിയ ഐത്തല ഗവണ്മെന്‍റ് എൽ.പി സ്കൂളിന്‍റെ ഭൂമിയും നാടിന്‍റെ വികസനത്തിന് വിട്ടുനൽകണമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാതയുടെ വികസനത്തിന് ശേഷവും യാർഡ് തരിശായി കിടക്കുകയാണ്. കാടും പടലും മൂടി ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമാണ് ഇവിടം. മാലിന്യം തള്ളുന്ന കേന്ദ്രമായി ഈ പ്രദേശം മാറി. ശുചിത്വ ആരോഗ്യ ഭീഷണി കൂടാതെ പരിസരവാസികൾക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നതിന് ഈ സ്ഥലം ഉപയോഗിക്കാം. ഇതിന്‍റെ ഉടമസ്ഥാവകാശം പൊതു വികസന ആവശ്യങ്ങൾക്കായി പഞ്ചായത്തിന് വിട്ടുനല്‍കണം.

ഇതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രി, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവരോട് ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലാണ് ഐത്തല ഗവണ്മെന്‍റ് എൽ.പി സ്കൂളിന്‍റെ സ്ഥലം. നിലവിൽ സ്കൂൾ കെട്ടിടവും അനുബന്ധ ഭൂമിയും ഉപയോഗമില്ലാതെ കിടക്കുകയാണ്. പഞ്ചായത്തിൽ സവിശേഷ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾക്ക് ബഡ്‌സ് സ്കൂള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി എന്നിവ നിർമ്മിക്കുന്നതിന് സ്‌ഥലം വിട്ടു കിട്ടണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം. വകുപ്പുകൾ തമ്മിലുള്ള ഭൂമികൈമാറ്റ നടപടിയിലൂടെ മാത്രമേ ഭൂമി പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വികസന പ്രവർത്തനങ്ങൾക്കായി ലഭ്യമാകു. അതിന് നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...