മലയിടംതുരുത്തിലെ ഭൂമി തർക്കം ; വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന ഫോർമുല മാത്രമാണ് മുന്നിലുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും. കുടിയൊഴിപ്പക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ ഒഴിപ്പിക്കൽ അല്ലാതെ മറ്റ് മാർഗങ്ങൾ മുന്നിലില്ലെന്ന് ദളിത് കുടുംബങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. രണ്ടുദിവസത്തിനകം ചർച്ച നടത്തും. താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന് ദളിത് കുടുംബങ്ങൾ നിലപാട് എടുത്തിരുന്നു. ഭരണത്തിലേറി മണിക്കൂറുകൾക്കകം സർക്കാരിന് മുന്നിൽ വെല്ലുവിളിയായ മലയിടംതുരുത്തിൽ പ്രശ്ന പരിഹാരത്തിന് രണ്ടാഴ്ചയുടെ സാവകാശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ആലുവ റൂറൽ എസ് പി യുടെ ഹർജി പരിഗണിച്ച കോടതി പ്രശ്നം പരിഹരിക്കാൻ സർക്കാരിന് രണ്ടാഴ്ചയാണ് സാവകാശം നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കിയാൽ കുടുംബങ്ങൾക്ക് പുനരധിവാസം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...