കൊട്ടാരക്കര: മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധതരം വിവരങ്ങള്‍ പ്രത്യേകം തെരഞ്ഞെടുക്കാനും അതുവഴി മണ്ഡലത്തിലെ സമഗ്ര വികസനപദ്ധതി തയാറാക്കുന്നതിന് ഭൂവിവരാധിഷ്ഠിത വിവര വിജ്ഞാന വെബ് പോര്‍ട്ടല്‍ സഹായകരമാകുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭൂവിവരാധിഷ്ഠിത വിവര വിജ്ഞാന വെബ് പോര്‍ട്ടല്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും ജലസ്രോതസ്സ്, വയലുകള്‍, കൃഷിക്ക് അനുയോജ്യമായ ഭൂമി, പൈപ്പ് ലൈനുകള്‍ പോകുന്ന വഴികള്‍, വ്യക്തികളുടെ വിവരങ്ങളും താമസിക്കുന്ന സ്ഥലവും തുടങ്ങി എല്ലാത്തരം വിവരങ്ങളും അറിയാന്‍ സാധിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആകെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര മണ്ഡലം സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന വിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടലാണ് ‘kottarakkara.com’. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരിധിയില്‍ ഉള്‍പ്പെടുന്ന ഭൂവിഭവങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ശാസ്ത്രീയ രീതിയില്‍ ഭൂവിഭവങ്ങളെ പരിപാലിക്കുന്നതിനും നീര്‍ത്തടാധിഷ്ഠിതവും പ്രാദേശികവുമായ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കഴിയും. സ്‌പെഷല്‍ ഡാറ്റ ടെക്‌നോളജികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വെബ് അധിഷ്ഠിത വിവര സംവിധാനത്തിലൂടെ സാധ്യമാക്കും.
മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഭൂവിനിയോഗം, ഭൂരൂപങ്ങള്‍, ഭൂവിജ്ഞാനീയം, മണ്ണ്‌വിഭവങ്ങള്‍, ജലസ്രോതസ്സുകള്‍, നീര്‍ത്തടങ്ങള്‍, പഞ്ചായത്ത് അതിരുകള്‍, റോഡ്-റെയില്‍-നീര്‍ച്ചാലുകള്‍ തുടങ്ങിയ ഭൂവിഭവങ്ങളുടെ വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വികസന വകുപ്പുകള്‍ക്ക് പുറമെ പ്രകൃതിസംരക്ഷണം, വിഭവപരിപാലനം എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും വെബ്‌സൈറ്റ് ഉപകാരപ്രദമാകും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷത വഹിച്ചു. കലക്ടര്‍ എന്‍. ദേവിദാസ്, ഭൂവിനിയോഗ ബോര്‍ഡ് കമീഷണര്‍ ടീന ഭാസ്‌കരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അജി, ജെമി ജോസഫ്, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.