ലോകകപ്പ് അരങ്ങേറ്റത്തില്‍ സൂര്യകുമാര്‍ യാദവിന് നിരാശ

For full experience, Download our mobile application:
Get it on Google Play

ധരംശാല : ലോകകപ്പ് അരങ്ങേറ്റത്തില്‍ സൂര്യകുമാര്‍ യാദവിന് നിരാശ. കെ എല്‍ രാഹുല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് വിരാട് കോലിയുമായുള്ള ധാരണപ്പിശകില്‍ രണ്ട് റൺസ് മാത്രമെടുത്ത് റണ്ണൗട്ടായി. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സൂര്യകുമാര്‍ സിംഗിളിനായി ഓടിയെങ്കിലും മിച്ചല്‍ സാന്‍റ്നര്‍ പന്ത് ഡൈവ് ചെയ്ത് പിടിക്കുന്നത് കണ്ട വിരാട് കോലി തുടക്കമിട്ടശേഷം തിരിച്ചുപോയി. എന്നാല്‍ ഈ സമയം കൊണ്ട് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിന് അടുത്തെത്തിയ സൂര്യകുമാര്‍ തിരിച്ചോടാന്‍ ശ്രമിച്ചെങ്കിലും കിടന്നുകൊണ്ടുതന്നെ സാന്‍റ്നര്‍ പന്തെടുത്ത് ബോള്‍ട്ടിന് ഉരുട്ടിയിട്ടുകൊടുത്തു.

റണ്ണപ്പിന് ശേഷം നിലത്തുവീണ ബോള്‍ട്ട് ആകട്ടെ സാന്‍റനര്‍ ഉരുട്ടി നല്‍കിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് നേരെ അണ്ടര്‍ ആം ത്രോയിലൂടെ ഉരുട്ടിയിട്ടുകൊടുത്തു. ഈ സമയത്ത് തിരിച്ചോടിയ സൂര്യകുമാര്‍ പിച്ചിന് നടുവിലെത്തിയതേ ഉണ്ടായിരുന്നുള്ളു. കോലി ആദ്യമേ ഓടിയിരുന്നെങ്കില്‍ ആ റണ്‍സ് ഉറപ്പായും കിട്ടുമായിരുന്നു എന്ന് പറയാമെങ്കിലും സാന്‍റനറുടെ ഫീല്‍ഡിംഗ് മികവ് കണക്കിലെടുത്ത് കോലി സുരക്ഷിതനാവാന്‍ ശ്രമിച്ചതാണ് സൂര്യകുമാറിന് വിനയായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...