റെക്കോര്‍ഡ് കുതിപ്പ് ; കേരളത്തിലെ ലിയോയുടെ കളക്ഷൻ കണക്കുകള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കേരളത്തിലും ലിയോ ആവേശമായി മാറിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനിലെ റെക്കോര്‍ഡും ലിയോയുടെ പേരിലാണ് ഇപ്പോള്‍. വിജയ്‍യുടെ ലിയോ റിലീസിന് 12 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. കേരളത്തിലെ ലിയോയുടെ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടു. കേരളത്തില്‍ ലിയോ റിലീസിന് 12 കോടി നേടി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയപ്പോള്‍ രണ്ടാം ദിവസം 5.85 കോടിയും മൂന്നാം ദിവസം ഏഴ് കോടിയുമാണ്. കേരളത്തില്‍ നിന്ന് ആകെ 24.85 കോടി രൂപയാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടുക എന്ന റെക്കോര്‍ഡിലേക്ക് ഇന്ന് ലിയോ എത്തും എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനകം ഇന്ത്യയില്‍ നിന്ന് 100 കോടി രൂപ എന്ന നേട്ടത്തില്‍ ലിയോ എത്തിയിട്ടുണ്ട്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന ആകര്‍ഷണമാണ് ലിയോയ്‍ക്ക് വൻ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ ലിയോയും എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശമായി. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്.

പാര്‍ഥിപൻ, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ആദ്യ പകുതിയാണ് ലിയോ എന്ന ചിത്രം കണ്ടവര്‍ ഒരുപോലെ മികച്ചത് എന്ന് അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാൻ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‍യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോൻ, ബാബു ആന്റണി, മാത്യു, അര്‍ജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ, സഞ്‍ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാവര്യയുടെ മരണകാരണം തലയ്ക്കടിയേറ്റതിനാൽ ; റീപോസ്റ്റുമോർട്ടത്തിലും സൂചന : കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
ഹരിപ്പാട് : മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം...

അംഗങ്ങളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ സരൾ ആപ്പിൽ കൂടുതൽ നിബന്ധനകളുമായി ബിജെപി

0
കാഞ്ഞങ്ങാട് : ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ 'സരൾ' ആപ്പ് കൂടുതൽ മാറ്റത്തോടെ...

ചുങ്കപ്പാറയില്‍ തെരുവ് നായ ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ഭീതിയില്‍

0
മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു....

മോൻ്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരായപ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് കേട്ടോ ; ശിവപ്രസാദിന് ശശികലയുടെ...

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച...