കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെട്ട സിറോ മലബാര്‍ സഭ ഭൂമി ഇടപാട് വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നിര്‍ദ്ദേശം. ഭൂമി വില്‍പ്പന നടത്താന്‍ സിനഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വില്‍പ്പന തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കും നിര്‍ദ്ദേശമുണ്ട്.
ഭൂമിവിവാദം അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച കെപിഎംജി സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ നിര്‍ദ്ദേശം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് കുരുക്കാവുന്നതാണ് വത്തിക്കാന്‍ നിയോഗിച്ച കെപിഎംജി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സാമ്പത്തികകാര്യ ചുമതല വഹിച്ച ഫാദര്‍ ജോഷി പുതുവയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.