അതിരപ്പിള്ളി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് മുനിപ്പാറയില്‍ ഒരാളെ വെട്ടിയും ചവിട്ടിയും കൊന്നു. കളത്തില്‍ ദേവസി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
നേരത്തെ വഴി സംബന്ധിച്ച് തര്‍ക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ദേവസിയുടെ പേരില്‍ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരില്‍ വഴക്കുണ്ടായി. മൂന്ന് പേര്‍ ദേവസിയെ മര്‍ദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്.