മൂന്നാര്‍ : ലക്ഷ്മി എസ്റ്റേറ്റില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ആര്‍.കെ പണ്ഡാരം ആണ് മരിച്ചത്. ഇയാള്‍ വീട്ടില്‍ ഒറ്റക്ക് ആയിരുന്ന സമയത്താണ് മണ്ണിടിഞ്ഞു വീണത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഇതിനിടെ മൂന്നാര്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. മണ്ണും പാറക്കല്ലുമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇത് ആറാം തവണയാണ് പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നത്.
വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
RECENT NEWS
Advertisment