ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐ എം പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐ എം പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എം.എം മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന്. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കില്ല. എം.എം മണിയുടെ നാവ് ചങ്ങലക്കിടണം. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. – ഷാഫി പറമ്ബില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.കെ രമ എം.എല്‍.എ രംഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എംഎല്‍എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവര്‍ക്ക്. മുന്‍മന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമര്‍ശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...