തടി ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : ദേശീയ പാത ടി.വി.എസ് ജങ്ഷനില്‍ നിയന്ത്രണം വിട്ട തടി ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശി സ്റ്റീഫനാണ്(49) കൈവിരലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്. പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം. ടി.വി.എസ് ജങ്ഷനില്‍ എറണാകുളം ഭാഗത്ത് നിന്നും തടിക്കഷ്ണം കയറ്റി വരികയായിരുന്ന ലോറിക്ക് മുന്നിലേക്ക് സിഗ്നല്‍ തെറ്റിച്ച്‌ വന്ന മറ്റൊരു വാഹനം കണ്ട് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. കൈവിരല്‍ അറ്റ ഡ്രൈവറെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്കും മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...

അവയവക്കടത്ത് ; കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

0
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം...

കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്നും വി...

0
തിരുവനന്തപുരം: കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ...