നെടുമങ്ങാട്: കരകുളത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. ഊരട്ടമ്പലം സ്വദേശികളായ വിമല്‍കുമാര്‍, ഷിബു എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മാണത്തിനായി കുഴിക്കുമ്പോഴാണ് മണ്ണിടിഞ്ഞത്. നെടുമങ്ങാട് ക്രിപ്‌റ്റോ കവലയ്ക്കു സമീപം സ്വകാര്യ ആശുപത്രിക്കു വേണ്ടി കെട്ടിടം പണി ആരംഭിക്കുന്നതിനു വേണ്ടി അടിത്തറ പണിയുന്നതിനായി കുഴിയെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 12മണിയോടുകൂടിയായിരുന്നു അപകടം. വിമലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഷിബുവിനെ പേരുര്‍ക്കട ആശുപത്രിയിലും എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
നെടുമങ്ങാട് കരകുളത്ത് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു
RECENT NEWS
Advertisment