സംസ്ഥാനത്തെ സർവ്വകലാശാല /കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ മത്സരം

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ സർവ്വകലാശാല /കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ‘ശങ്കരദർശനസ്യകാലിക പ്രസക്തി’ (ശങ്കര ദർശനത്തിന്റെ കാലിക പ്രസക്തി) എന്നതാണ് വിഷയം. സംസ്കൃത ഭാഷയിൽ ടൈപ്പ് ചെയ്ത് പത്ത് പേജിൽ കുറയാതെ തയ്യാറാക്കിയ പ്രബന്ധങ്ങൾ സർവ്വകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്.

പ്രബന്ധത്തിൽ പേര്, മേൽവിലാസം എന്നിവ ചേർക്കുവാൻ പാടില്ല. മറ്റൊരു പേപ്പറിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ എഴുതി പ്രബന്ധത്തിന് മുകളിൽ ചേർത്ത് അയയ്ക്കണം. മികച്ച പ്രബന്ധങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ഒന്നാം സമ്മാനം 5000/-രൂപയാണ്. 3000/-, 1500/-എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രബന്ധത്തിനൊപ്പം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസങ്ങൾ:- ഡോ.കെ.ജി കുമാരി, പ്രൊഫസ‍ർ, സംസ്കൃതം ന്യായ വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി.ഒ., എറണാകുളം- 683574. / ഡോ.സരിത ടി.പി., അസിസ്റ്റന്റ് പ്രൊഫസർ, സംസ്കൃതം ന്യായ വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി.ഒ., എറണാകുളം- 683574.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...