Friday, July 4, 2025 8:23 am

ഭൂനികുതി, കെട്ടിട നികുതി എന്നിവ വിദേശത്ത് നിന്നും അടക്കാം ; മറ്റ് 12 റവന്യുവകുപ്പ് സേവനങ്ങൾക്കും ഓൺലൈൻ സംവിധാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റവന്യുവകുപ്പ് പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമെന്നോണം 12 ഇ-സേവനങ്ങൾക്ക് തുടക്കമായി. പ്രവാസികൾക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തിൽ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടലാണ് നിലവിൽ വന്നിരിക്കുന്നത്. ഇതുവഴി നിലവിൽ 12 സേവനങ്ങൾ ലഭ്യമാകും.
——
സേവനങ്ങൾ വിശദമായി പരിശോധിക്കാം
1. www.revenue.kerala.gov.in: പ്രവാസികൾക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തിൽ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടൽ
2. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ (EMR): വായ്പകളുടെ വിവരങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സംവിധാനം (https://www.emr.kerala.gov.in/)
3. Any Land Search: ഔദ്യോഗിക പോർട്ടൽ (https://revenue.kerala.gov.in/) ലോഗിൻ ചെയ്യാതെ verify land ഓപ്ഷൻ വഴി ഭൂമിയുടെ വിവരങ്ങൾ തിരയാനുള്ള സൗകര്യം.
4. KBT Appeal: കെട്ടിട നികുതി സംബന്ധിച്ച അപ്പീൽ ഓൺലൈനിൽ നൽകാം.
5. ഡിജിറ്റൽ പേയ്‌മെന്റ്: റവന്യൂ ഈ പേയ്‌മെന്റ് വഴി വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്ന കുടിശ്ശികയിൽ സർക്കാർ കുടിശ്ശിക ഒഴികെയുള്ളവ അതത് കേന്ദ്രങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറാൻ റവന്യു റിക്കവറി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലൂടെ കഴിയും.
6. ബിസിനസ് യൂസർ ലോഗിൻ: PAN ഉപയോഗിച്ച് ബിസിനസ് യൂസർമാർക്ക് ലോഗിൻ ചെയ്യാനുള്ള സൗകര്യം.
7. റവന്യൂ e-സർവീസസ് മൊബൈൽ ആപ്പ് : ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ആപ്പ്, ഭൂനികുതി അടക്കാനുള്ള സൗകര്യം ഉൾപ്പെടുന്നു.
8. Land Acquisition Management System : ഭൂമി ഏറ്റെടുക്കലിന്റെ കാര്യങ്ങൾ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് www.lams.revenue.kerala.gov.in സജ്ജമായി.
9.Village Management Information System (VOMIS) Dashboard : 1666 വില്ലേജുകളുടെ പ്രവർത്തനങ്ങൾ ഓൺലൈൻ നിരീക്ഷിക്കുന്നു.
10. Grievance and Innovation :റവന്യൂ വകുപ്പിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ജീവനക്കാരുടെയടക്കം അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന സംവിധാനം.
11. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ: രോഗബാധകളിലൂടെയുള്ള ദുരിതം അനുഭവിക്കുന്നവർക്കുള്ള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ പോർട്ടലിന്റെ പരിഷ്‌കരിച്ച പതിപ്പ് തയാറായികഴിഞ്ഞു.
12. റവന്യൂ ഇ-കോടതികൾ: നിയമങ്ങൾ സംബന്ധിച്ച റവന്യൂ കോടതികളുടെ സമ്പൂർണ്ണ ഓട്ടോമേഷൻ.
എന്നീ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൃത്യതയും സമയബദ്ധതയും ഉറപ്പാക്കാനും ജനസേവനങ്ങൾ മെച്ചപ്പെടുത്താനും റവന്യുവകുപ്പ് ലക്ഷ്യമിടുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ച തീരുമാനത്തിൽ നിന്നും പിൻമാറി ഡല്‍ഹി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുക...