ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് റേറ്റിങ് ഏജന്‍സി ബാര്‍ക്. ഇക്കാര്യത്തില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ബാര്‍ക് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ലാന്‍ഡിങ് പേജുകള്‍ റേറ്റിങിന് ബാധകമാക്കരുതെന്ന് പുതിയ നയം വ്യവസ്ഥ ചെയ്തു. ഇതിനെതിരെ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും നിര്‍ദേശം താത്ക്കാലികമായി സ്റ്റേ ചെയ്യുകയുമായിരുന്നു. കേസില്‍ ബാര്‍ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചു. ലാന്‍ഡിങ് പേജുകള്‍ ടിവി റേറ്റിങ് കൃത്രിമമായി ഉയര്‍ത്തുന്നെന്ന് ബാര്‍ക് വിശദീകരിക്കുന്നു.

പ്രേക്ഷകര്‍ സ്വമേധയാ തിരഞ്ഞെടുക്കാതെ നിര്‍ബന്ധിതമായി കാണേണ്ടി വരുന്നത് റേറ്റിങിന് പരിഗണിക്കില്ലെന്നത് രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന മാനദണ്ഡമാണെന്ന് ബാര്‍ക് വിശദീകരിക്കുന്നു. വിപണനാവശ്യങ്ങള്‍ക്ക് ലാന്‍ഡിങ് പേജ് ഉപയോഗിക്കാമെന്നും എന്നാല്‍ പ്രേക്ഷക കണക്കെടുപ്പില്‍ പരിഗണിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ ബാര്‍ക് പറയുന്നു. ലാന്‍ഡിങ് പേജ് ഉപയോഗിക്കുന്നതിനെ പുതിയ നയം എതിര്‍ക്കുന്നില്ല. സുപ്രീംകോടതി സമാന വിഷയം പരിഗണിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരായ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്റെ പ്രധാന വാദം. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ചാനല്‍ ക്രമത്തെക്കുറിച്ചാണെന്നും പ്രേക്ഷക എണ്ണവുമായി ബന്ധപ്പെട്ടല്ലെന്നും ബാര്‍ക്ക് വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....