തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍. തിങ്കളാഴ്ച മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് ഹൈറേഞ്ചില്‍ പല മേഖലകളിലും ഗതാഗതം മുടങ്ങി. പീരുമേട് താലൂക്കില്‍ ദേശീയപാതയില്‍ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വണ്ണപ്പുറം- കോട്ടപ്പാറ റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തലക്കോട്- മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞു. കുട്ടിക്കാനം പൊലീസ് ക്യാമ്ബിന് സമീപം ദേശീയപാതയില്‍ ഒരു വശത്ത് സംരക്ഷണഭിത്തിയുടെ കെട്ടിടിഞ്ഞു. പന്നിമറ്റം- കുളമാവ് റോഡില്‍ കോഴിപ്പള്ളി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ ജില്ലയിലെമ്ബാടും കനത്ത മഴയാണ് ലഭിച്ചത്- 40.88 മില്ലി മീറ്റര്‍. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 89 മില്ലി മീറ്റര്‍.
ദുരിതാശ്വാസ ക്യാമ്ബ് തുറന്നു