കാസര്‍കോട് വീരമല കുന്നിൽ മണ്ണിടിയുന്നത് രണ്ടാം തവണ ; ഡ്രോൺ പരിശോധനയിൽ സ്ഥലത്ത് അപകടസാധ്യത

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ചെറുവത്തൂർ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയ 66 ന് സമീപം വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതിൽ ആശങ്കയിലാണ് നാട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വീരമലക്കുന്നിൽ മണ്ണിടിച്ചില്‍ ഉണ്ടാവുന്നത്. കലക്ടറുടെ സാന്നിധ്യത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയതിൽ പ്രദേശത്ത് അപകട സാധ്യത കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടും നിർമ്മാണ കമ്പനിയായ മേഘ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയില്ല.കാസർകോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

അശാസ്ത്രീയമായ നിർമ്മാണമാണ് മണ്ണിടിച്ചലിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസവും വീരമലക്കുന്ന് ഇടിഞ്ഞിരുന്നു. അതിനെ തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ മലയിൽ വിള്ളലുകൾ കണ്ടെത്തി. റോഡ് നിര്‍മ്മാണത്തിനായി അശാസ്ത്രീയമായി വീരമല കുന്ന് ഇടിച്ചതാണ് അപകടത്തിന് കരണം. വീരമലക്കുന്നിൽ ഒരു മാസത്തിനിടെ രണ്ട് തവണ മണ്ണിടിച്ചലുണ്ടായതോടെ ഭീതിയിലാണ് നാട്ടുകാർ. കോൺഗ്രീറ്റ് ഭിത്തി ഒരുക്കി സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...