ജമ്മു കശ്മീരിലെ റാംബാനില്‍ മണ്ണിടിച്ചിലിൽ ; ദുരന്ത ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ജമ്മു കാശ്മീര്‍ : ജമ്മു കശ്മീരിലെ റാംബാനിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു. 13 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ദുരന്ത ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ദുക്സർ ദാലിന്‍റെ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ്‌ മണ്ണിടിച്ചിൽ ഉണ്ടായത്.

33 കെവി വൈദ്യുത ലൈനിനും കുടിവെള്ള പൈപ്പ് ലൈനിനും കേടുപാടുകൾ സംഭവിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ജിഎസ്ഐയുടെ വിദഗ്ദ്ധ സംഘം ഉടൻ സംഭവസ്ഥലം പരിശോധിക്കും. പ്രദേശവാസികൾ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തകർന്ന വീടുകളിൽ നിന്ന് കന്നുകാലികളെയും വിലപിടിപ്പുള്ള വസ്‌തുക്കളും മാറ്റിയിട്ടുണ്ട്. റംബാൻ ജില്ലയിലെ ദൽവ മേഖലയിൽ ഇന്നലെ പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ പൂർണമായും നിലംപൊത്തുകയായിരുന്നു. ഇടിഞ്ഞ് വീണ മണ്ണ് മാറ്റുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും പുരോ​ഗമിക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായ ദൽവ മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തിയിരുന്നു. ഇന്നലെ തന്നെ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...