Monday, May 12, 2025 5:47 pm

ഭാഷ വെറുമൊരു മാധ്യമം മത്രമല്ല, സംസ്കാരം കൂടിയാണ് : പ്രൊഫ. എം. വി. നാരായണൻ

For full experience, Download our mobile application:
Get it on Google Play

കാലടി : ഭാഷ എന്നാൽ കേവലമൊരു മാധ്യമം മാത്രമല്ല, അത് ഒരു സംസ്കാരം കൂടിയാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണഭാഷ അവലോകനസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃഭാഷാ വാരാചാരണ സമാപന സമ്മേളനത്തിൽ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരസമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം ഒരു ജ്ഞാനഭാഷയാണ്. ഭാഷ പഠിക്കുമ്പോൾ മനസ്സിലാകുന്നത് ഒരു സംസ്കാരത്തെ കൂടിയാണ്. മലയാള ഭാഷയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ ഡോ. പ്രദീപൻ പാമ്പിരികുന്ന് ഭാഷാപ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്നതിൽ വിജയിച്ചു.

വിയോജിപ്പുകൾക്കിടയിലും സൗഹൃദം പുലർത്തുന്ന സംസ്കാരമായിരുന്നു പ്രദീപന്റേത്. പ്രദീപന്റെ എഴുത്തുകളിൽ ഭാഷാവിചാരവും ഭാഷയുടെ പ്രകാശനവുമുണ്ട് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഡോ. ജോർജ്ജ് ഇരുമ്പയത്തിന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമർപ്പിച്ചു. പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. മലയാള ഭാഷയ്ക്ക് നൽകിയ സേവനങ്ങളെ മാനിച്ച് സർവ്വകലാശാലയിലെ മലയാളം പ്രൊഫസർ ഡോ. പി. പവിത്രനെ പ്രൊഫ. എം. വി. നാരായണൻ ആദരിച്ചു. മലയാളം സർവ്വകലാശാലയിലെ സെന്റർ ഫോർ എഴുത്തച്ഛൻ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. എം. അനിൽ, ഡോ. പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. മാതൃഭാഷാവാരാചരണ സമാപനത്തോടനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ജീവനക്കാർക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്ത് വയസുകാരനെ കൊന്ന് സ്യൂട്ട്കേസിലാക്കിയ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

0
ദിസ്പൂര്‍: അസ്സമിലെ ഗുവാഹത്തിയിൽ അമ്മയുടെ കാമുകൻ പത്ത് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം...

സംസ്ഥാനത്തെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യുസി

0
ചെങ്ങന്നൂർ : സംസ്ഥാനത്തെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തിര...

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം യുവതി ഗുരുതരാവസ്ഥയിലായ സംഭവം ; ആശുപത്രിയെ ന്യായീകരിച്ച് ഐഎംഎ

0
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയെ...

തൃശൂർ പൂരത്തിന് എളുന്നള്ളിച്ച ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം

0
തൃശൂർ: ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം. തൃശൂർ പൂരത്തിനിടെയാണ് സംഭവം....