അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ പാവപ്പെട്ടവരുടെ പോക്കറ്റിലേക്ക് പണം എത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയുമാണ് കോൺഗ്രസ് സർക്കാർ എന്നും രാഹുൽ രാജസ്ഥാനിൽ പറഞ്ഞു. “നോട്ട് നിരോധന സമയത്ത് കള്ളപ്പണം തുടച്ചു നീക്കിയില്ലെങ്കിൽ തന്നെ തൂക്കിക്കൊല്ലൂ എന്ന് മോദി പറഞ്ഞിരുന്നു. കൊറോണ കാലത്ത് അദ്ദേഹം പൊതുജനങ്ങളോട് പറഞ്ഞത് പത്രം കൊട്ടാനും മൊബൈൽ ഫ്ലാഷ് ലൈറ്റ് മിന്നിക്കാനുമാണ്. ഓക്‌സിജനോ മരുന്നോ കിട്ടാതെ രാജ്യത്തുടനീളം ആളുകൾ മരിക്കുന്ന സമയമായിരുന്നു അത്. ‘കൊവിഡ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്, ആളുകൾ മരിക്കുന്നു, നിങ്ങൾ പാത്രം കൊട്ടണം’- മോദി പറഞ്ഞു”- രാജസ്ഥാനിലെ ചുരുവിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.

“മറുവശത്ത് രാജസ്ഥാനിൽ ഭിൽവാര മോഡൽ ഉണ്ടായിരുന്നു. വീടുകളിൽ ഭക്ഷണപ്പൊതി എത്തിച്ചു, മരുന്നുകൾ നൽകി, രോഗികളെ രക്ഷിച്ചു. എന്തുകൊണ്ട്? കാരണം ഞങ്ങൾ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും സർക്കാരാണ്…പാവപ്പെട്ടവരുടെ കീശയിലേക്ക് പണം എത്തിക്കുകയാണ് കോൺഗ്രസ് പാർട്ടിയുടെ ജോലി. എന്നാൽ ബിജെപി അദാനിയുടെ പോക്കറ്റിലേക്ക് പണം എത്തിക്കുന്നു”- രാഹുൽ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...