ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

For full experience, Download our mobile application:
Get it on Google Play

മിക്കവരുടെയും വീട്ടിൽ പേരയ്ക്ക മരം ഉണ്ടാകും. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം.‌ പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്ക്കയ്ക്കുണ്ടെന്നും കൂടാതെ പേരയ്ക്കയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്നും ജേർണൽ ഓഫ് ബയോളജിക്കൽ റെഗുലേറ്റേഴ്‌സ് ആൻഡ് ഹോമിയോസ്റ്റാറ്റിക് ഏജന്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശരീരത്തിലെ കാൻസർ കോശങ്ങളെ നിർവീര്യമാക്കാനും കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്കയ്ക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് ന്യൂട്രീഷൻ ആൻഡ് ക്യാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഉയർന്ന ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് പ്രത്യേകിച്ചും സഹായകരമാണ്.

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വികസനം സുഗമമാക്കുകയും അവയിൽ എന്തെങ്കിലും ന്യൂറോളജിക്കൽ ഡിസോർഡർ തടയുകയും ചെയ്യുന്നു. കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്ക്ക വിശപ്പ് കുറയ്ക്കുക മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് പഴങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...