Saturday, July 5, 2025 4:09 pm

‘ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം വിശദമായ പഠനം നടത്താതെ’; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയെന്ന് ഹൈക്കോടതി വിമർശനം. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവ് തുടരാൻ നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭാഷക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏതൊരു മാറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും കോടതി നിരീക്ഷിച്ചു. വിശദമായ പഠനം നടത്തി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പിന്നീട് കോടതിയെ സമീപിക്കാമെന്നും മെറിറ്റ് നോക്കി അപ്പോൾ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠിയാണ് ത്രിഭാഷ പദ്ധതി നടപ്പിലാക്കാൻ ഉത്തരവിട്ടത്. ഇത് പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമാകും പഠിപ്പിക്കുക. പദ്ധതി നടപ്പിൽ വരുന്നതോടെ മിനിക്കോയ് ദ്വീപിലെ സംസാരഭാഷയായ മഹൽഭാഷപഠനവും വഴിമുട്ടും. നിലവിൽ 3092 വിദ്യാർഥികളാണ് ലക്ഷ്വദീപിൽ അറബി പഠിച്ചിരുന്നത്.ദ്വീപിൽ ജൂൺ 9ന് സ്കൂൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബ് പഠിച്ച കുട്ടികൾ ഈ വർഷം മുതൽ ഹിന്ദി പഠിക്കേണ്ടിവരും. ഇത് വിദ്യാർഥികളിൽ പഠന പ്രതിസന്ധി ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരും രക്ഷിതാക്കളും കോടതിയെ സമീപിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....

ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
കണ്ണൂർ: ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്....

പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

0
റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്...

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...