Saturday, July 20, 2024 3:28 pm

വില കേട്ട് ഞെട്ടും : എ ഐ കരുത്തുള്ള ഒമെന്‍ ട്രാന്‍സെന്‍ഡ് 14 ലാപ്ടോപ്പുകള്‍ പുറത്തിറക്കി എച്ച്.പി

For full experience, Download our mobile application:
Get it on Google Play

എ ഐ കരുത്തുള്ള ഒമെന്‍ ട്രാന്‍സെന്‍ഡ് 14 ലാപ്ടോപ്പുകള്‍ പുറത്തിറക്കി എച്ച്.പി. ഐ.ഐ ഉപയോഗിച്ച് കൂടുതല്‍ മികവുറ്റ ഗെയിമിങ്ങും ഗ്രാഫിക്‌സ് ശേഷിയുമാണ് ഒമെന്‍ ട്രാന്‍സെന്‍ഡ് 14 ലാപ്ടോപ്പുകളുടെ പ്രധാന പ്രത്യേകത. ഗെയിമേഴ്‌സിനും കണ്ടന്റ് ക്രിയേറ്റെഴ്‌സിനും വേണ്ടി എന്‍വിഡിയ ജി-ഫോഴ്സ് ആര്‍.ടി.എക്‌സ് 4060 ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റല്‍, എന്‍വിഡിയ പ്രോസസറുകളുടെ സഹായത്തോടെ ലാപ്ടോപ്പിനുള്ളില്‍ തന്നെ എ.ഐ. ശേഷിയുമുണ്ട്. അതിനോടൊപ്പം ഓട്ടര്‍ എ.ഐ ഉപയോഗിച്ച് മീറ്റിംഗുകളും ക്ളാസുകളും റെക്കോര്‍ഡ് ചെയ്യാനും കേള്‍ക്കുന്ന സംസാരഭാഷ അക്ഷരങ്ങളായി രേഖപ്പെടുത്താനും നോട്ടുകള്‍ കുറിച്ചെടുക്കാനും കഴിയും. ഇന്റലുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പ്രത്യേക കൂളിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഒമെന്‍ ട്രാന്‍സെന്‍ഡ് 14 ലാപ്ടോപ്പുകള്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നത്. സുഗമമായ ഗെയിമിങ്ങിനും സ്ട്രീമിങ്ങിനും വേണ്ടി ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റിന്റെ സഹായത്തോടെ ഫ്രെയിം പെര്‍ സെക്കന്‍ഡ് പ്രകടനം 24.6% വരെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

എച്ച്.പിയുടെ ഏറ്റവും ഭാരം കുറഞ്ഞ ഗെയിമിങ് ലാപ്‌ടോപ്പ് ആണ് ഒമെന്‍ ട്രാന്‍സെന്‍ഡ് 14. ലാപ്‌ടോപ്പ് ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചൂട് നിയന്ത്രിക്കാന്‍ ഒമെന്‍ ടെംപെസ്റ്റ് കൂളിംഗും ശബ്ദം നിയന്ത്രിക്കാന്‍ നോയിസ് സപ്രഷനും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. 48 മുതല്‍ 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 14 ഇഞ്ച് വലിപ്പത്തില്‍ 2.8K റെസൊല്യൂഷനുള്ള ഓഎല്‍ഇഡി ഡിസ്പ്ലേ, എച്ച്.പിയുടെ ഗെയിമിംഗ് ആക്സസറീസ് ബ്രാന്‍ഡായ ഹൈപ്പര്‍- എക്‌സ് ലോകത്താദ്യമായി ഓഡിയോ ട്യൂണ്‍ ചെയ്ത ലാപ്‌ടോപ്പ് എന്നീ പ്രേത്യകതകളുമുണ്ട്. എ.ഐ കരുത്തുള്ള പേഴ്‌സണല്‍ കംപ്യുട്ടറുകളുടെ വിപണിയിലെ ഏറ്റവും വിശാലമായ ശ്രേണി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എച്ച്.പി ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഇപ്‌സിത ദാസ്ഗുപ്ത പറഞ്ഞു. 174,999 രൂപയാണ് ഒമെന്‍ ട്രാന്‍സെന്‍ഡ് 14 ന്റെ ആരംഭവില. 7,787 രൂപ വിലയുള്ള ഹൈപ്പര്‍എക്‌സ് പ്രീമിയം ബാഗും ഉള്‍പ്പെടെയാണിത്. എച്ച്.പി. വേള്‍ഡ് സ്റ്റോറുകളിലും എച്ച്.പി ഓണ്‍ലൈന്‍ സ്റ്റോറിലും ലാപ്ടോപ്പുകള്‍ ലഭ്യമാണ്. ഒമെന്‍ ട്രാന്‍സെന്‍ഡ് 14 വാങ്ങുമ്പോള്‍ ഹൈപ്പര്‍എക്‌സ് മൗസും ഹെഡ്‌സെറ്റും സൗജന്യമായി ലഭിക്കുന്നതാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വി​ദ്യാ​ർ​ഥി​കൾക്ക് ആശ്വാസം… ; നീ​റ്റ് യു​ജി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

0
ഡ​ൽ​ഹി: ഒടുവിൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നീ​റ്റ് യു​ജി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ...

ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലും ഏഴംകുളം ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ മദ്യനിരോധനം

0
പത്തനംതിട്ട : ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ...

മാലിന്യം കൊണ്ട് മൂടി തിരുവല്ല പബ്ലിക് സ്റ്റേഡിയം

0
തിരുവല്ല : നഗരത്തിനു ദുരിതമായി മാറുന്ന മാലിന്യം തള്ളലിനെതിരെ പ്രതിഷേധം ഏറുന്നു....

കാർ ബൈക്കിലേക്ക് ഇടിച്ച് കയറി അപകടം ; 24 കാരന് ദാരുണാന്ത്യം

0
ഗാസിയാബാദ്: ഇരുചക്രവാഹനത്തിലേക്ക് ഇടിച്ച് കയറി കാർ. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഉത്തർ...