വിലയിലും പെർഫോമൻസിലും ബാലൻസ് നിലനിർത്തുന്ന ചില ലാപ്ടോപ് മോഡലുകൾ നിങ്ങൾക്കായി ഞങ്ങളിവിടെ പരിചയപ്പെടുത്തുകയാണ്. അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളും ഉൾപ്പെടുത്തിയ ഇവ എല്ലാം കൊണ്ടും മികച്ച ഓപ്‌ഷൻ ആയിരിക്കുമെന്ന് ഉറപ്പാണ്. ബ്രാൻഡ് മൂല്യത്തേക്കാൾ ഉപരി നിങ്ങൾ ചിലവഴിക്കുന്ന പണത്തിന് ലഭിക്കുന്ന ഫീച്ചറുകൾ മാത്രമാണ് ഇവിടെ മാനദണ്ഡം. 60,000 രൂപയിൽ താഴെ വിലയുള്ള അഞ്ച് മികച്ച മോഡലുകൾ നമുക്ക് പരിശോധിക്കാം.
എച്ച്പി വിക്റ്റസ് ഗെയിമിംഗ് ലാപ്‌ടോപ്
60,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ലാപ്‌ടോപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മോഡലാണിത്. ശക്തമായ ഗെയിമിംഗ് അനുഭവം ഉറപ്പാക്കുന്ന ലാപ്ടോപ് കൂടിയാണിത്. 6-കോർ AMD Ryzen 5 5600H, 4 GB AMD Radeon RX 6500M ഗ്രാഫിക്‌സ് എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഈ ഉപകരണം ഗെയിം ഇഷ്‌ടപെടുന്നവരെ ലക്ഷ്യമിട്ട് ഇറക്കിയതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. 15.6 ഇഞ്ച് മൈക്രോ എഡ്‌ജ് ഡിസ്‌പ്ലേ മികച്ച ദൃശ്യങ്ങൽ നിങ്ങൾക്കായി ഒരുക്കുന്നു. വിൻഡോസ് 11 ആണ് ഓപറേറ്റിങ് സോഫ്റ്റ്‌വെയർ.
ലെനോവോ തിങ്ക്പാഡ് ഇ14
ഈ വിലയിൽ ലഭ്യമാവുന്ന മറ്റൊരു മികച്ച ലാപ്‌ടോപ് ആണിത്. ലെനോവോ തിങ്ക്പാഡ് ഇ14 മികച്ച പെർഫോമൻസ് വാഗ്‌ദാനം ചെയ്യുന്നു. ഇതിൽ AMD Ryzen 5 7530U പ്രോസസർ, 16ജിബി DDR4 റാം, 512GB SSD എന്നിവയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ലാപിന്റെ മുഖം. AMD Radeon ഗ്രാഫിക്‌സ് അനുബന്ധമായി ഇതിൽ കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് പ്രൊഫഷണൽ ആവശ്യങ്ങൾ നിറവേറ്റാൻ കെൽപുള്ള ഒരു ലാപ്ടോപ് ആണ്. വിൻഡോസ് 11 ഒഎസുമായി എത്തുന്ന തിങ്ക്‌പാഡ് ഇ14 ഈ സെഗ്‌മെന്റിലെ മികച്ചൊരു ഓപ്‌ഷനാണ്.
എച്ച്പി പവലിയൻ എക്‌സ്360 11th ജെൻ ഇന്റൽ കോർ i3
60,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച ലാപ്‌ടോപ്പുകളിൽ ഒന്നാണിത്. 8ജിബി റാം, 512ജിബി PCIe SSD എന്നിവയാൽ സമ്പന്നമാണ് ഈ മോഡൽ. 14-ഇഞ്ച് ഫുൾ എച്ച്ഡി മൾട്ടിടച്ച് ഡിസ്‌പ്ലേ, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്‌സിനൊപ്പം ഉപയോക്താക്കൾക്ക് മിച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഫാസ്‌റ്റ് ചാർജിംഗ്, 3-സെൽ ബാറ്ററി, വിൻഡോസ് 11, എംഎസ് ഓഫീസ് എന്നിവ അതിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. ഇത്തരം ഫീച്ചറുകൾ ഈ ലാപ്ടോപിനെ കൂടുതൽ പ്രൊഫഷണൽ ആക്കുന്നു.
അസ്യൂസ് വിവോബുക്ക് 16എക്‌സ് (2022)
ഈ സെഗ്‌മെന്റിലെ മറ്റൊരു മികവുറ്റ ഉൽപ്പന്നമായ അസ്യൂസ് വിവോബുക്ക് 16എക്‌സ് AMD Ryzen 7 5800HS പ്രോസസർ, 16ജിബി റാം, 512ജിബി SSD എന്നിവയുമായാണ് എത്തുന്നത്. 16 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, AMD Radeon Vega 7 ഗ്രാഫിക്‌സിന്റെ പിന്തുണയോടെ കാഴ്‌ചയുടെ മറ്റൊരു ലോകം പ്രദാനം ചെയ്യുന്നു. കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു ബാക്ക്‌ലിറ്റ് കീബോർഡും വിപുലമായ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിന്റെ മറ്റ് സവിശേഷതകളാണ്. മികച്ച പ്രകടനം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ലാപ് ആണിത്.
ഏസർ ആസ്‌പയർ 5 ഗെയിമിംഗ് ലാപ്‌ടോപ്
ഈ ഉപകരണം ഇന്റൽ കോർ i5 13th ജെൻ പ്രോസസർ, 16ജിബി റാം, 512GB SSD എന്നിവയുഡി അകമ്പടിയോടെയാണ് വിപണിയിൽ എത്തുന്നത്. NVIDIA GeForce RTX 2050 ഗ്രാഫിക്‌സിന്റെ കരുത്തിൽ 14 ഇഞ്ച് ഡിസ്പ്ലേ, ആഴത്തിലുള്ള ദൃശ്യങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. ഇതും ഒരു മികച്ച ഗെയിമിംഗ് ലാപ്ടോപ് ആയതിനാൽ പ്രൊഫഷണൽ ഉപയോഗത്തിന് അത്ര നല്ല ഓപ്‌ഷനല്ല.