കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം ; ട്രെയിനുകള്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ട്രെയിനുകള്‍ കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. ഇപ്പോള്‍ കുഴി അടച്ച് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്ങിനെയാണ് ട്രാക്കില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെങ്ങോട്ടുകാവ് റെയില്‍വെ ഓവര്‍ ബ്രിഡിജിന് താഴെയാണ് സംഭവം നടന്നത്.

മാവേലി എക്‌സ്പ്രസ് ചെന്നൈ മെയില്‍ ഉള്‍പ്പെടെ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടിരുന്നു. റെയില്‍വെയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ശക്തമായ മഴ പെയ്തതിനാല്‍ കുഴിയിലേക്ക് വെള്ളം ഇറങ്ങിയ സമയത്ത് ട്രാക്കില്‍ നിന്ന് മണ്ണൊലിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഇന്ന് രാത്രി 8 മണിയോടെയാണ് ഗര്‍ത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത് .തുടര്‍ന്ന് നാട്ടുകാര്‍ റെയില്‍വെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...