ചെങ്ങന്നൂർ : ക്ഷേത്രങ്ങളിൽ പാലിക്കേണ്ട ആചാര മര്യാദകളിൽ അവസാന വാക്ക് തന്ത്രിമാരുടേതാണെന്നും ഓരോ ദേവാലയങ്ങളിലും പാലിക്കേണ്ട നിഷ്ഠകൾ നാം പാലിച്ചേ മതിയാകൂ എന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാസംഘം മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ആലുംമൂട് ജംഗ്ഷന് പടിഞ്ഞാറ് കടമ്പാട്ട് രാമനിലയത്തിൽ നടന്ന അയ്യപ്പ പൂജയും ആഴി പൂജയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ ആലുംമൂട് ജംഗ്ഷന് പടിഞ്ഞാറ് കടമ്പാട്ട് രാമനിലയത്തിൽ നടന്ന ചടങ്ങിൽ ജഗനാഥൻ സ്വാമി, പ്രഭാകരൻ സ്വാമി എന്നിവർ ചേർന്ന് ഭദ്രദീപപ്രതിഷ്ഠ നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.ബാലസുന്ദരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് എൻ. സദാശിവൻ നായർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ സന്തോഷ് കുമാർ, എൻ.ആർ.സി രാജേഷ്, രാമചന്ദ്ര കൈമൾ, ഹരിദാസ് കിം കോട്ടേജ്, ഹരികുട്ടംപേരൂർ, എം.പി ഹരികുമാർ, ബിജു കണ്ണാടിശ്ശേരി, നാരായണൻ കലതിക്കാട്ടിൽ, മാന്നാർ സുരേഷ്, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . മാന്നാർ മാമ്മൂട് പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കർപ്പൂരാഴി ഘോഷയാത്ര സ്റ്റോർ ജംഗ്ഷൻ ആലുംമൂട് ശിവപാർവതി ക്ഷേത്രം വഴി പൂജാ വേദിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമൂഹ അന്നദാനം ഉദ്ഘാടനം താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ നിർവഹിച്ചു.