രാത്രി സമയങ്ങളിലിരുന്ന് പഠിക്കുന്നവരാണോ ? ഗുണങ്ങളറിയാം

For full experience, Download our mobile application:
Get it on Google Play

പഠിക്കാന്‍ ഓരോരുത്തരും പല സമയങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചിലര്‍ അതിരാവിലെയും മറ്റുചിലര്‍ രാത്രി വൈകി വരെയും ഇരുന്ന് പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ രാവിലെ പഠിക്കുമ്പോഴും രാത്രി വൈകി പഠിക്കുമ്പോഴുമുള്ള ഗുണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം. രാത്രി പഠിക്കുമ്പോഴുള്ള ഗുണങ്ങള്‍ പലവിധമാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം. പഠനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിക്കാത്ത അന്തരീക്ഷമാണ് രാത്രിയിലേത്. കൂടുതല്‍ സൂക്ഷ്മമായി പഠിക്കാനുള്ള സാഹചര്യം രാത്രി ലഭിക്കുന്നു. പഠനത്തിന് ഏകാഗ്രത നിര്‍ബന്ധമാണ്. രാത്രി സമയം കൂടുതല്‍ ഏകാഗ്രത വര്‍ധിപ്പിക്കാനും അതുവഴി പഠനത്തില്‍ ശ്രദ്ധ കൈവരിക്കാനും സാധിക്കുന്നു.

ഉറക്കത്തിന് മുമ്പുള്ള പഠനം ഓര്‍മകള്‍ ഏകീകരിക്കാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. രാത്രി പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. സമയം കാര്യക്ഷമമായി ക്രമീകരിക്കാന്‍ രാത്രികാല പഠനം സഹായിക്കും. പരീക്ഷാസമയത്ത് ഇത് വളരെ ഉപകാരപ്രദമായിരിക്കും. രാത്രി സമയത്ത് തിരക്കുകളോ മറ്റ് ബഹളങ്ങളോ ഇല്ലാത്തതിനാല്‍ പഠനത്തില്‍ കാര്യമായ തടസങ്ങള്‍ നേരിടേണ്ടി വരില്ല. തടസമില്ലാത്ത പഠന സമയം നമുക്ക് ലഭിക്കുന്നു. രാത്രി പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറ്. ഇത് പഠിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ്. ക്ഷീണം തോന്നാനുള്ള സാഹചര്യങ്ങളും ഇല്ലാതാക്കുന്നു. ചിലര്‍ക്ക് രാത്രി വൈകിയുള്ള പഠനത്തിലൂടെ സര്‍ഗാത്മത മെച്ചപ്പെടുന്ന അനുഭവം ഉണ്ടാകാറുണ്ട്. പല പ്രശ്നപരിഹാരങ്ങള്‍ക്കും ഇത് നല്ലതാണ്. രാത്രി പഠിക്കുമ്പോഴും കൃത്യമായ വിശ്രമവും ഉറക്കവും ഉറപ്പ് വരുത്തണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...