Thursday, May 15, 2025 10:31 am

കോയിപ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ – ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ – ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. കോയിപ്രം കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ – ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ – ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.

കോയിപ്രം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഇ – ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു നിര്‍വഹിച്ചു. കോയിപ്രം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജി മാത്യു ഇ – ഹെല്‍ത്ത് കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനീഷ് കുന്നപുഴ, വാര്‍ഡ് മെമ്പര്‍മാരായ മറിയാമ്മ ചെറിയാന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, മുകേഷ് മുരളി, ഓമനക്കുട്ടന്‍ നായര്‍, ബിജു വര്‍ക്കി, സുജാത, ഇ ഹെല്‍ത്ത് ഇന്‍ചാര്‍ജ് സൂസന്‍ പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.വിമിത മുരളി സ്വാഗതവും ബ്ലോക്ക് പിആര്‍ഒ ജി.സുമിത നന്ദിയും പറഞ്ഞു. സ്റ്റാഫ് അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെലങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം

0
ഹൈദരാബാദ് : തെലങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. വ്യാഴാഴ്ച രാവിലെ യാദാദ്രി...

പുൽവാമയിൽ ഏറ്റമുട്ടലില്‍ മൂന്ന് ജെയ്‌ഷെ ഭീകരവാദികളെ വധിച്ചു

0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു....

സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

0
തിരുവനന്തപുരം : സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി...

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും ; ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40...