ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ – ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ – ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ – ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ – ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.

ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ആശുപത്രിയിലെ ഇ – ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും, പദ്ധതി പ്രകാരമുള്ള കാര്‍ഡ് വിതരണവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. 2020 ഒക്ടോബറിലാണ് ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഈ കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ‘കാരുണ്യഗ്രാമം’ പദ്ധതി പ്രകാരം ഓരോ വര്‍ഷവും 15 ലക്ഷം രൂപ വിനിയോഗിച്ച് ക്യാന്‍സര്‍ ഉള്‍പ്പെടെ മാരക രോഗം ബാധിച്ചവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം നടത്തിവരുന്നു. ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ഫണ്ടില്‍ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചുള്ള ആശുപത്രി കെട്ടിടം പൂര്‍ത്തിയായിവരുന്നു. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 സ്ഥിര – താല്‍ക്കാലിക ജീവനക്കാര്‍ സേവനം അനിഷ്ടിക്കുന്നു. ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളൊടുകൂടിയ ആബുലന്‍സ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ആശുപത്രി അങ്കണത്തില്‍ നടന്ന പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ജയന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എ.താജുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.മേഴ്‌സി, രജിത ജയ്‌സണ്‍, ശാന്തി കെ കുട്ടന്‍, സുരേഷ് ബാബു, ഷീബ അനി, ആര്‍.ശോഭ, ലിജി ഷാജി, വി.ആര്‍ ബേബി ലീന, ടി.വിനോദ്കുമാര്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസ് ഇന്‍ ചാര്‍ജ് ഡോ.ശ്രീജിത്ത് ബാബു, ഇ – ഹെല്‍ത്ത് ജില്ലാ അഡ്മിന്‍മാരായ എ.എസ് അസിം, വി.ജി ജയേഷ്, എന്‍എച്ച്എം പി.ആര്‍.ഒ പ്രിന്‍സ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...