കോഴിക്കോട് : റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ ബിടെക് വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്.
വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ മുക്കം പോലീസ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.