Thursday, May 15, 2025 1:58 am

മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ – ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ – ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ – ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ – ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.

മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഇ – ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ നിര്‍വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ – ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും ആര്‍.അജയകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എസ് അനീഷ് മോന്‍, ഗ്രാമപഞ്ചായത്ത് അംഗം ഹരികുമാര്‍, ഡോ.ജി.രാഹുല്‍ സോമന്‍, മെഴുവേലി കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബി ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....