മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി. ചൊവ്വാഴ്ചയാണ് ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാനുള്ളത്. ഞായറാഴ്ച പഞ്ചാബി ഗായകന്‍ ഗിപ്പി ഗ്രവാളിന്‍റെ കാനഡയിലെ വസതി ആക്രമിച്ചതിനു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സല്‍മാനെയും പരാമര്‍ശിച്ചിരിക്കുന്നത്. “നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇപ്പോൾ നിങ്ങളുടെ സഹോദരൻ വന്ന് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സല്‍മാന്‍ ഖാനും കൂടിയുള്ളതാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹം വേണ്ട. നിന്നെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. സിദ്ധു മൂസെവാലയുടെ മരണത്തിനു പിന്നാലെയുള്ള നിങ്ങളുടെ നാടകീയമായ പ്രതികരണം ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അവൻ ഏതുതരം വ്യക്തിയായിരുന്നുവെന്നും അവനുണ്ടായിരുന്ന ക്രിമിനൽ കൂട്ടുകെട്ടുകളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ക്കറിയാം. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ ചിത്രവും ഉടൻ പുറത്തിറങ്ങും. നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്യുക, എന്നാൽ ഓർക്കുക, മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരുന്നു.” ലോറൻസ് ബിഷ്‌ണോയിയുടെ അക്കൗണ്ടെന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033