റേഞ്ച് 550 കി.മീ, പരീക്ഷണയോട്ടം നടത്തി മാരുതി ഇലക്ട്രിക് എസ്‍യുവി

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് കാർ ഇവിഎക്സിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ചാർജിങ് സ്റ്റേഷനിൽ ചാർജുചെയ്യുന്ന എസ്‌യുവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ വിവിധ ടെറ്റൈനുകളിലൂടെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. അടുത്ത വർഷം അവസാനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് എസ്‍യുവിക്ക് 550 കിലോമീറ്റർ വരെ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. 60kWh ബാറ്ററിയായിരിക്കും എസ്‌യുവി ഉപയോഗിക്കുക. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന് 4300 എംഎം നീളവും 1800 എംഎം വീതിയും 1600 എംഎം ഉയരവും 2700 എംഎം വീൽബെയിസുമുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ഇലക്ട്രിക് എസ്‍യുവി മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കാനും സുസുക്കിക്ക് പദ്ധതിയുണ്ട്. 2030 ഓടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നാലിലൊന്നും ഹൈബ്രിഡ് വാഹനങ്ങളും 15 ശതമാനം വൈദ്യുത വാഹനങ്ങളുംകൈകയ്യടക്കുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ 2030 ആകുമ്പോഴേക്കും ആറ് ബാറ്ററി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതി.

ബാറ്ററി വാഹനങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും സുസുക്കി പുറത്തിറക്കും. സിഎന്‍ജി, ബയോഗ്യാസ്, എഥനോള്‍ മിശ്രിതം എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഇന്ധനങ്ങള്‍. വൈദ്യുതി കാര്‍ രംഗത്ത് മുന്‍ നിര കമ്പനികള്‍ വലിയ മോഡലുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ ചെറു ഇവികള്‍ നിരത്തിലിറക്കാനാണ് മാരുതിയുടെ പദ്ധതി. കൂടുതല്‍ വാഹനങ്ങള്‍ വിറ്റ് ലാഭം നേടുകയെന്ന തന്ത്രം തന്നെയാവും ഇവിയിലും പയറ്റുക. ഇന്ത്യ പോലെയുള്ള വലിയ രാജ്യത്ത് വിപുലമായ തങ്ങളുടെ ഉത്പാദന വിതരണ സര്‍വീസ് സൗകര്യങ്ങളും ഇതിന് സഹായിക്കും. മാരുതി സുസുക്കി കൂടി സജീവമാവുന്നതോടെ ഇന്ത്യന്‍ വൈദ്യുതി കാര്‍ വിപണിയിലെ മത്സരം അതിശക്തമാവുമെന്ന് ഉറപ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...