ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അഭിഭാഷകനെ മറ്റൊരു അഭിഭാഷകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. അഡ്വ. രാഹുല്‍ കുമാറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ അശോക് അമാനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചെങ്ങന്നൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകനാണ് രാഹുല്‍ കുമാര്‍. ചെങ്ങന്നൂര്‍ എംസി റോഡിലെ അശോക് അമാന്റെ വീടിന് മുന്നില്‍ വെച്ചാണ് ഇന്നലെ രാത്രി സംഭവം നടന്നത്.
നേരത്തെ രാഹുലും അശോകും തമ്മില്‍ വക്കാലത്തിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ അശോക് അമാന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാഹുല്‍ കുമാറിനെ കുത്തുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാഹുല്‍ കുമാര്‍ മറ്റൊരു അഭിഭാഷക ഓഫീസിലെ ജീവനക്കാരനാണ്.