ചുട്ടുപൊള്ളി ബിഹാറും യുപിയും ; മരണം നൂറിനോടടുത്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉഷ്ണതരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ. ബിഹാറിലും യുപിയിലുമായി തീവ്ര ഉഷ്ണതരംഗത്തില്‍ ഇതുവരെ മരിച്ചത് 98 പേരാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണിത്. ഉത്തര്‍പ്രദേശില്‍ 54 പേരും ബിഹാറില്‍ 44 പേരുമാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്.

60 വയസ്സിന് മുകളിലുള്ളവരാണ് മരിച്ചവരില്‍ അധികവും. ജൂണ്‍ 15ന് 23 പേരും ജൂണ്‍ 16ന് ഉച്ചവരെ 11 പേരും മരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച 10 പേര്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച 10 മരണങ്ങള്‍ കൂടി ബല്ലിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച, ബല്ലിയ ജില്ലയില്‍ രേഖപ്പെടുത്തിയ പരമാവധി താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത 44 എണ്ണത്തില്‍ തലസ്ഥാനമായ പട്നയില്‍ മാത്രം 35 പേരാണ് മരിച്ചത്. 19 പേര്‍ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും (എന്‍എംസിഎച്ച്) പിഎംസിഎച്ച് ആശുപത്രിയില്‍ 16 പേരും മരിച്ചതായാണ് കണക്കുകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്വാറി ഉൽപന്നങ്ങൾക്ക് നിരോധനം : വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയെ ബാധിക്കും

0
തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിന്...

കാട്ടുപോത്ത് ആക്രമണം ; കുളത്തൂപ്പുഴയിൽ വയോധികന് ദാരുണാന്ത്യം

0
കൊല്ലം : കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ഐയന്റുവിള വളവിൽ...

ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍ ; രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം

0
ഡൽഹി: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി. അമിത്...

12 വയസ്സുകാരി ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട സംഭവം ; യുവാവിനെതിരേ പോക്‌സോ കേസ്

0
ആലുവ : ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം 12 വയസ്സുകാരിയെ പുണേയിൽവെച്ച് പിടികൂടിയ...