ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. ബിജെപി എം.പി നിഷികാന്ത് ദുബെക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകനാണ് കത്ത് നൽകിയത്. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് പ്രകരാം കേസെടുക്കണമെന്നാണ് ആവശ്യം. നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ടെന്നും അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല –എന്നായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ വിമർശനം.
സുപ്രീംകോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നുമാണ് ബിജെപിയുടെ ലോക്സഭാ എം.പി നിഷികാന്ത് ദുബെ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്രതിപക്ഷം ഒന്നടങ്കവും മുൻ ജഡ്ജിമാരും സുപ്രീംകോടതി അഭിഭാഷകരും ബിജെപി നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതമില്ലാതെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും നിഷികാന്ത് ദുബെയും സുപ്രീംകോടതിക്കെതിരെ ഇത്തരമൊരു കടന്നാക്രമണം നടത്തില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
സുപ്രീംകോടതിക്കെതിരായ കടന്നാക്രണം ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയല്ലെങ്കിൽ ദുബെക്കെതിരെ നടപടി എടുക്കാൻ ബിജെപി തയാറാകണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. നിരുത്തരവാദപരമാണ് നിഷികാന്ത് ദുബെയുടെ പ്രസ്താവനയെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് വികാസ് സിങ് കുറ്റപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033