Saturday, July 5, 2025 4:52 am

കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ. ആറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കെജ്‌രിവാള്‍ ഉറക്കത്തില്‍നിന്ന് ഒരിക്കലും ഉണരാതെയാകുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ”ഉറങ്ങുമ്പോൾ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 ആയി കുറഞ്ഞു, ഇത് ഭയപ്പെടുത്തുന്നതാണ്. ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ആ വ്യക്തി ഉണരില്ല. കാര്യങ്ങള്‍ സമഗ്രമായി നോക്കിക്കാണേണ്ടതുണ്ട്. മൂന്ന് കോടതി ഉത്തരവുകള്‍ അനുകൂലമായി ഉണ്ട്”- മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു.

ഇതിനകം തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കെജരിവാളിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐക്ക് യാതൊരു ന്യായീകരണമില്ലെന്നും സിങ്‌വി പറഞ്ഞു. ‘യാതൊരു അടിസ്ഥാനവുമില്ലാത്ത അറസ്റ്റാണ് ഇത്. റദ്ദാക്കപ്പെട്ട ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതുകൊണ്ടാണ് സി.ബി.ഐ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്- അദ്ദേഹം പറഞ്ഞു. സി.ബി.ഐ കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാര അഞ്ച് തവണ 50നും താഴെയായി എന്നും സിങ്‌വി കോടതിയെ അറിയിച്ചു. മാർച്ച് 21ന് ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം കെജ്‌രിവാളിൻ്റെ ഭാരം 8.5 കിലോയോളം കുറഞ്ഞതായി എ.എ.പി നേതാവ് സഞ്ജയ് സിങ് നേരത്തേ ആരോപിച്ചിരുന്നു. അറസ്റ്റിലാകുമ്പോൾ കെജ്‌രിവാളിൻ്റെ ഭാരം 70 കിലോ ആയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ഭാരം 61.5 കിലോ ആണെന്നുമായിരുന്നു എ.എ.പി നേതാക്കൾ ആരോപിക്കുന്നത്. കാരണമില്ലാതെ ശരീര ഭാരം ഒറ്റയടിക്ക് കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നുമാണ് എഎപി നേതാക്കൾ പറയുന്നത്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...