അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തെന്നു പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ്കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അശ്റഫ്, കോടിയിൽ ഖമറുന്നീസ എന്നിവരാണ് പരാതിയുമായി രംഗത്തുവന്നത്.

കണ്ണൂർ സ്വദേശിയായ യുവതി വിവിധ ഇടങ്ങളിൽ വാടകയ്ക്കു താമസിച്ച് ആളുകളിൽനിന്നു പണം വാങ്ങി മുങ്ങുകയാണു പതിവെന്ന് തട്ടിപ്പിനിരയായവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 40 ലക്ഷം രൂപയ്ക്കുമേൽ യുവതി തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാർ പറഞ്ഞു. യുവതിക്കെതിരേ കൊട്ടാരക്കര, നെടുമ്പുഴ, കസബ, ശ്രീകൃഷ്ണപുരം, തിരൂർ, കാടാമ്പുഴ സ്റ്റേഷനുകളിൽ പരാതികളുണ്ട്. ആളുകളെ പരിചയപ്പെട്ട് ജോലി വാഗ്ദാനം, ഉന്നതവിദ്യാഭ്യാസത്തിനു സീറ്റ് വാഗ്ദാനം, കേസുകൾ ഒത്തുതീർക്കൽ തുടങ്ങി പല മാർഗങ്ങളിലൂടെ സ്വാധീനിച്ചാണ് തട്ടിപ്പുനടത്തുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

അധ്യാപകജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് കാഴ്ചപരിമിതിയുള്ള യുവതിയിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തു. ഡിവൈ.എസ്.പി യുടെ ഭാര്യയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പോലീസുകാരെയും ഇവർ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി. യുവതിയെ പിടികൂടാൻ പോലീസ് നടപടിയെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....