Monday, May 5, 2025 9:20 pm

അന്ത്യശാസനമാണ്, ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക; ഇല്ലെങ്കില്‍…: അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നക്സലൈറ്റുകള്‍ക്ക് അന്ത്യ ശാസനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക. അല്ലാത്ത പക്ഷം, കണ്ണും പൂട്ടിയുലള്ള നടപടികളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം താക്കീത് നല്‍കി. ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ 55 പേരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 മാര്‍ച്ച് 31നകം നക്‌സലിസത്തോട് രാജ്യം വിട പറയുമെന്നും അമിത് ഷാ പറഞ്ഞു. നല്‍ക്‌സല്‍ ആക്രമണവും പ്രത്യയ ശാസ്ത്രവും രാജ്യത്ത് നിന്ന് തുടച്ചു നീക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അക്രമം ഉപേക്ഷിക്കുകയും ആയുധം താഴെയിടാനുമാണ് നക്‌സലുകളോട് അഭ്യര്‍ഥിക്കുന്നത്. നക്‌സലിസം മാനവികതയ്ക്കും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഒരു പോലെ ഭീഷണിയാണ്. മോദി സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളുണ്ടായതിനാല്‍ ഛത്തീസ്ഗഡിലെ ഏതാനും ജില്ലകളില്‍ മാത്രമാണ് നക്‌സലിസം ഇപ്പോള്‍ നടക്കുന്നുള്ളൂ. നേപ്പാളിലെ പശുപതിനാഥില്‍ നിന്ന് തിരുപ്പതിയിലേയ്ക്ക് ഇടനാഴി രൂപീകരിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നെന്നും ആ നീക്കം ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

നക്‌സലൈറ്റുകളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ നക്‌സലിസം മൂലം ദുരിതമനുഭവിക്കുന്നവരുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നക്‌സല്‍ ആക്രമണം നേരിട്ട ഛണ്ഡീഗഡില്‍ സമഗ്ര ക്ഷേമ പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവന്‍ രക്ഷിക്കുന്നവനാണ് കൊല്ലുന്നവനേക്കാള്‍ വലുതെന്നും മാവോസ്റ്റുകളോടുള്‌ല സന്ദേശം എന്ന നിലയില്‍ അദ്ദേഹം പറഞ്ഞു. നക്‌സല്‍ ആക്രമണത്തിന് ഇരയായ 55 പേരുമായും അദ്ദേഹം സംവദിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലേലം വിവിധ പോലീസ് കേസുകളില്‍ ഉള്‍പ്പെട്ട തറയില്‍ ഫിനാന്‍സിന്റെ മൂന്ന് വാഹനങ്ങളുടെയും പോപ്പുലര്‍...

കൊല്ലം മൈലക്കാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം മൈലക്കാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. തഴുത്തല സ്വദേശി...

ദേശീയ ഭക്ഷ്യഭദ്രത നിയമം : ജില്ലയിൽ അവലോകന യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ...

ഇടുക്കി മറയൂർ- മൂന്നാർ റോഡിൽ വാഹനാപകടം

0
ഇടുക്കി : മറയൂർ- മൂന്നാർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർക്ക്...