Thursday, May 1, 2025 2:12 am

യുഡിഎഫ് അക്രമസമരത്തിനെതിരെ കണ്ണൂരിൽ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണുര്‍: വികസനത്തിന് തടസം നില്‍ക്കുന്ന തരത്തില്‍ കേരളത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമ സമരത്തിനെതിരെ ഈ മാസം 28ന് വൈകുന്നേരം കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയില്‍ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു.
മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളായ ചാമുണ്ണി, ബെന്നി കടക്കാട്, കെ പി മോഹനന്‍ എംഎല്‍എ, രാമചന്ദ്രന്‍ കടന്നപള്ളി എംഎല്‍എ, ജോസ് ചെമ്പേരി, ഖാസിം ഇരിക്കുര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമം രാജ്യത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ജയരാജന്‍ പറഞ്ഞു. മൂന്ന് പേരെ കൂടാതെ മറ്റൊരു യൂത്ത്കോണ്‍ഗ്രസ് നേതാവ് കൂടി ഇതില്‍ പങ്കാളിയാണ്. മട്ടന്നൂരില്‍ താമസക്കാരനും തിരുവനന്തപുരത്ത് സ്ഥിരമായി പോയി വരികയും ചെയ്യുന്ന ഈ നേതാവാണ് ഗൂഢാലോചന നടത്തിയത്. കണ്ണൂരിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് അധിക വില നല്‍കി ടിക്കറ്റ് എടുത്തത്. ഡിസിസി ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിന്റെ ഭാഗമായാണ് ടിക്കറ്റ് ഏര്‍പാടാക്കിയത്. ഇതിന്റെ പണം ഇനിയും അടച്ചിട്ടില്ല. ഇങ്ങനെയാണെങ്കില്‍ കെപിസിസി അധ്യക്ഷന് സംഭവത്തില്‍ പങ്കുണ്ടാവാമെന്ന് സംശയിക്കണം.

1995 ല്‍ പാര്‍ട്ടി നേതാക്കളായ പിണറായിയെയും കോടിയേരിയെയും തോക്കും നല്‍കി കൊല്ലാന്‍ പറഞ്ഞയച്ചയാളാണ് ഇന്നത്തെ കെപിസിസി അധ്യക്ഷന്‍. അന്ന് അദ്ദേഹം ഡിസിസി പ്രസിഡന്റായിരുന്നു.
അന്നത്തെ വധശ്രമത്തിന് ഇരയായത് ഇ പി ജയരാജനായിരുന്നുവെന്നും 1995ലെ സംഭവം തന്നെയാണ് മുഖ്യമന്തിക്കെതിരെയുള്ള വധശ്രമത്തിലൂടെ ആവര്‍ത്തിച്ചതെന്നും ജയരാജന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്‍ സി പി സന്തോഷ് കുമാര്‍, പി എസ് ജോസഫ്, കെ കെ ജയപ്രകാശ്, ജോയ് കൊന്നക്കല്‍, വി കെ ഗിരീശന്‍, സി വത്സന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. എം. എസ്. സുനിലിന്റെ 352- മത് സ്നേഹഭവനം ട്രാൻസ് മെൻ ആയ ജയ്സണും...

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായി...

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

0
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് തിരുവനന്തപുരം സിവില്‍ സര്‍വീസ്...

പത്തനംതിട്ട കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ സുധാകരൻ

0
പത്തനംതിട്ട: പത്തനംതിട്ട കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തൃശൂർ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാടാനപ്പള്ളി തൃത്തല്ലൂർ...