കവര്‍ച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: കവര്‍ച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും. കൊന്നത്തടി മുക്കടംകരയില്‍ വലിയമുറിക്കല്‍ വീട്ടില്‍ ഒട്ടകം എന്ന പ്രസന്നനെയാണ് (41) തൊടുപുഴ മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. 2021 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. ബൈസണ്‍വാലി എല്ലക്കല്‍ ചകിണിയാന്തടത്തില്‍ പരേതനായ തോമസിന്‍റെ ഭാര്യ ചിന്നമ്മക്ക് നേരെയായിരുന്നു ആക്രമണം. ഇവര്‍ തൊടുപുഴ ഭാഗങ്ങളില്‍ വീട്ടുവേല ചെയ്യുകയും ഇടക്ക് വീട്ടില്‍വന്ന് താമസിക്കുകയുമായിരുന്നു പതിവ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചിന്നമ്മ വീട്ടില്‍ വന്ന സമയത്താണ് സംഭവം. ചിന്നമ്മയുടെ മകനും മരുമകള്‍ക്കുമൊപ്പം വീട്ടിലെത്തിയ പ്രതി ഒരുദിവസം അവിടെ താമസിച്ചു. പിറ്റേദിവസം മൂന്നുപേരും ഒരുമിച്ച്‌ അടിമാലിയിലേക്ക് തിരിച്ചു. ഇതിനിടെ ചിന്നമ്മ മാത്രമാണ് വീട്ടിലുള്ളതെന്ന് മനസ്സിലാക്കിയ പ്രസന്നന്‍ ആനച്ചാല്‍ ഭാഗത്ത് എത്തിയപ്പോള്‍ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് അവിടെ ഇറങ്ങി. തുടര്‍ന്ന് സുഹൃത്തും ഭാര്യയും അടിമാലിക്ക് പോയ ശേഷം ഓട്ടോ വിളിച്ച്‌ ചിന്നമ്മയുടെ വീട്ടിലെത്തി. മകനെയും ഭാര്യയെയും പോലീസ് പിടിച്ചെന്നും പുറത്തിറക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രസന്നന്‍ ചിന്നമ്മയെ അടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. തുടര്‍ന്ന്, അവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. എതിര്‍ത്ത ചിന്നമ്മയെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി. അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് പ്രതി കടന്നത്. ഏറെ നേരത്തേ പരിശ്രമത്തിന് ശേഷം കെട്ട് സ്വയം അഴിച്ച്‌ ചിന്നമ്മ അയല്‍വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ഇയാള്‍ അടിമാലി, വെള്ളത്തൂവല്‍ മേഖലകളില്‍ സമാനമായ പല കുറ്റകൃത്യങ്ങളിലും പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...

സിഐമാർക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...