ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ; എട്ട് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് ഐറിസ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ക്രിമിനല്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ചു എട്ട് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന് കോടതി. വിചാരണയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ല. പ്രതികള്‍ക്ക് എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ മറഡോണയെ പരിചരിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

മറഡോണയുടെ ന്യൂറോസര്‍ജനും ഫാമിലി ഡോക്ടറുമായ ലിയോപോള്‍ഡോ ലുക്ക്, സൈക്യാട്രിസ്റ്റായ അഗസ്റ്റിന കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ്, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ നാന്‍സി ഫോര്‍ലിനി, നഴ്സുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്നു. പ്രതികള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2020ല്‍ 60ാം വയസിലാണ് മറഡോണ മരിക്കുന്നത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്നതിനിടെയിലായിരുന്നു മറഡോണയ്ക്ക് ഹൃദയാഘാതം വരുന്നത്. എന്നാല്‍ വേദന പ്രകടിപ്പിച്ചിട്ടും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...